Connect with us

National

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ഇതര സംസ്ഥാനക്കാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു .
ഇതരസംസ്ഥാനക്കാരായ അഞ്ച് തൊഴിലാളികളെയാണ് ഭീകരര്‍ വധിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടവരെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്നു സ്ഥലത്ത് സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. നേരത്തെ പുല്‍വാമയില്‍ പരീക്ഷ കേന്ദ്രമായ സ്‌കൂളിന് മുന്നിലെ സുരക്ഷാ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

തിങ്കളാഴ്ച അനന്തനാഗില്‍ ആപ്പിള്‍ കയറ്റിപ്പോയ ട്രക്കിന്റെ ഡ്രൈവറെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ ട്രക്ക് ഡ്രൈവറാണ് കശ്മീരില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയും ആപ്പിളുകള്‍ കയറ്റിപ്പോയ രണ്ടു ട്രക്കുകളിലെ അന്യ സംസ്ഥാനക്കാരായ ഡ്രൈവര്‍മാരെ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ വധിച്ചിരുന്നു.തിങ്കളാഴ്ച സോപ്പാര്‍ പട്ടണത്തിലെ ബസ് സ്റ്റാന്‍ഡില്‍ ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനത്തിനിടെയാണ് പ്രദേശത്ത് തുടര്‍ച്ചയായ ഭീകരാക്രമണം.

Latest