Connect with us

Kerala

തുറന്ന് കിടക്കുന്ന കുഴല്‍ കിണറുകള്‍ മൂടണം; നിര്‍ദേശവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ രണ്ടര വയസുകാരന്‍ കുഴല്‍ കിണറില്‍ വീണ് മരിച്ചതിന് പിറകെ
സംസ്ഥാനത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം സംസ്ഥാനത്ത് തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. എങ്കിലും വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.ജില്ലാടിസ്ഥാനത്തില്‍ പരിശോധന നടത്തി തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചു

2012-13 വര്‍ഷത്തെ കാലത്ത് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 8258 കുഴല്‍ക്കിണറുകളാണ് ഭൂജല വകുപ്പ് നിര്‍മിച്ചതെന്നും അതില്‍ തന്നെ സ്വകാര്യ ഏജന്‍സികള്‍ നിര്‍മിച്ച കുഴല്‍ക്കിണറുകള്‍ക്ക് കണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവില്‍ പാലക്കാട് ജില്ലയിലാണ് വലിയ കുഴല്‍ക്കിണറുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.

Latest