Connect with us

Kerala

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം: കോഴിക്കോട് നഗരത്തില്‍ പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തിയവരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് അട്ടപ്പാടിയില്‍ ഇന്നും ഇന്നലെയുമായി നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ പ്രകടനം നടത്തിയവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വിജയകുമാര്‍ കെ പി, അംബിക പി, ഷാജില്‍ കുമാര്‍, അഭിലാഷ് പടച്ചേരി, മുസ്തഫ കോവൂര്‍, ഭഗത് കക്കോടി, രാമകൃഷ്ണന്‍ കരിവെള്ളൂര്‍, ജിഷാദ് സി.പി, അഖില്‍ മേനിക്കോട്ട്, ശ്വേത, മുഹമ്മദ് മിറാഷ്, ശിവന്‍ പയ്യോളി, ജോയ് കെ, അരുണ്‍, ഗോപാലന്‍ സി കെ, രജീഷ് കൊല്ലക്കണ്ടി, ബാബു, വിഷ്ണു പോളി, ഷെമി കോവൂര്‍ തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി