Connect with us

Kerala

കുട്ടികളുടെ രക്തം വീഴ്ത്തിയുള്ള യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Published

|

Last Updated

കൊച്ചി: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോതമംഗലത്ത് കുട്ടികളുടെ കൈവിരലില്‍ മുറിവുണ്ടാക്കി യാക്കോബായ വിഭാഗം പ്രതിഷേധം നടത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സമാധാനപരമായി പ്രതിഷേധക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ടെങ്കിലും രക്തം ചിന്തിയുള്ള പ്രതിഷേധം ശരിയല്ലെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 18 വയസില്‍ താഴെയുള്ള കുട്ടികളെക്കൊണ്ടാണ് ഇത്തരം സമര പരിപാടികള്‍ നടത്തിച്ചതെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ശിശുക്ഷേമ ഓഫീസര്‍ എന്നിവരോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യാക്കോബായ വിശ്വാസികളുടെ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കൈയ്യേറുന്നുവെന്നാരോപിച്ചായിരുന്നു കോതമംഗലത്ത് യാക്കോബായ വിഭാഗത്തിന്റെ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധ പരിപാടി. കുട്ടികളുടെ കൈവിരലില്‍ മുറിവുണ്ടാക്കി കടലാസില്‍ രക്തംകൊണ്ടെഴുതിയായിരുന്നു പ്രതിഷേധം.

Latest