Connect with us

Kerala

വാളയാര്‍ കേസ്: സംസ്ഥാന എസ്‌സി എസ്ടി കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സംസ്ഥാന എസ്‌സി എസ്ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കേസ് അന്വേഷണത്തില്‍ അട്ടിമറി നടന്നെന്ന ആരോപണത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി.
ആദ്യഘട്ടം മുതല്‍ വാളയാര്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ആരോപിച്ചിരുന്നു.

പട്ടിക ജാതി കമ്മീഷന് പുറമെ ദേശീയ ബാലാവകാശ കമ്മീഷനും വാളയാര്‍ കേസില്‍ ഇടപെട്ടിട്ടുണ്ട്.