Connect with us

International

വാതുവെപ്പ് സംഘം സമീപിച്ചത് അറിയിച്ചില്ല; ഷാക്കിബുല്‍ ഹസന് ഐ സി സിയുടെ വിലക്ക്

Published

|

Last Updated

ദുബൈ: ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബുല്‍ ഹസന് ഐ സി സിയുടെ വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക്. വാതുവെപ്പ് സംഘം സമീപിച്ച കാര്യം ഐ സി സി അഴിമതി വിരുദ്ധ സെല്ലിനെ അറിയിക്കാത്തതാണ് നടപടിക്ക് കാരണം. രണ്ട് വര്‍ഷം മുമ്പായിരുന്നു വാതുവെപ്പുമായി ബന്ധപ്പെട്ട് ചിലര്‍ ഷാക്കിബുല്‍ ഹസനെ സമീപിച്ചത്. ഐ സി സി അഴിമതി നിരോധന നിയമത്തിലെ മൂന്നു വകുപ്പുകള്‍ ലംഘിച്ചതായി ഐ സി സി കമ്മീഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചു.ഇതോടെ ഒരു വര്‍ഷത്തെ വിലക്ക് ഐ സി സി ഒഴിവാക്കി .ഇതോടെ 2020 ഒക്‌ടോബര്‍ 29ഓടെ ഷാക്കിബിന് ക്രിക്കറ്റിലേക്ക് തിരിച്ചെത്താം.

നടപടി വന്നതോടെ അടുത്ത മാസം തുടങ്ങുന്ന ഇന്ത്യക്കെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരയില്‍ ഷാക്കിബിന് പുറത്തിരിക്കേണ്ടി വരും. ഇത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാകും. നിലവില്‍ ഐ സി സി ഏകദിന റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് ഷാക്കിബുല്‍ ഹസന്‍.