Connect with us

National

പുല്‍വാമയില്‍ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു

Published

|

Last Updated

കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സ്‌കൂളിന് മുന്നില്‍ വച്ച് സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. പരീക്ഷാകേന്ദ്രമായി നിശ്ചയിക്കപ്പെട്ട വിദ്യാലയത്തിന്റെ സുരക്ഷക്കായി എത്തിയ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.

ജമ്മു പോലീസും സുരക്ഷക്കായി ഇവിടെ ഉണ്ടായിരുന്നു. ആറ് മുതല്‍ ഏഴ് റൗണ്ട് വരെ വെടിവയ്പ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയ ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല.സ്ഥലത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്.