Connect with us

National

മുഖ്യമന്ത്രി പദം ശിവസേനയുമായി പങ്കിടില്ലെന്ന് ഫഡ്‌നാവിസ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം 50-50 അനുപാതത്തില്‍ പങ്കിടാമെന്ന് ശിവസേനയുമായി ബി ജെ പി ഒരിക്കലും ധാരണയുണ്ടാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരമൊരാവശ്യം ശിവസേന മുന്നോട്ടു വച്ചിരുന്നുവെങ്കിലും ബി ജെ പി അംഗീകരിച്ചിരുന്നില്ല.

മുഖ്യമന്ത്രി പദം ശിവസേനയുമായി പങ്കിടുന്ന
ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുള്ളതാണ്. ഇതുവരെ ഒരു ഫോര്‍മുലയും ഉണ്ടാക്കിയിട്ടില്ല. ഫഡ്‌നാവിസ് പറഞ്ഞു. ശിവസേനാ നിലപാടിനോട് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഫഡ്‌നാവിസ് നടത്തുന്ന ആദ്യത്തെ വ്യക്തമായ പ്രതികരണമാണിത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം ബി ജെ പി നീട്ടിക്കൊണ്ടുപോവുകയാണെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്ന് നേരത്തെ ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, എന്തായിരിക്കും ഈ വഴികളെന്ന് സേനാ നേതാവ് വ്യക്തമാക്കിയിരുന്നില്ല.

Latest