Connect with us

Pathanamthitta

സോഷ്യല്‍ മീഡിയയിലൂടെ പ്രവാചക നിന്ദ: തിരുവല്ലയില്‍ യുവാവ് അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട: സോഷ്യല്‍ മീഡിയകളിലൂടെ ഇസ്ലാം മതത്തേയും പ്രവാചകരേയും നിരന്തരമായി അവഹേളിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാട്ടൂര്‍ സ്വദേശി എബ്രഹാം ജോണ്‍ മോനി (38)യെ ആണ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പേജിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും നിരന്തരം പ്രചരിപ്പിക്കുന്നയാളാണ് ജോണ്‍ മോനി. ഇതിനെതിരെ തിരുവല്ലയിലെ വിവിധ മുസ്ലീം ജമാഅത്തുകള്‍ ചേര്‍ന്ന് തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.