Connect with us

Kerala

വാളയാറില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല: കേന്ദ്രമന്ത്രി വി മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്: വാളയാര്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വീഴ്ചകള്‍ പരിഹചരിച്ച് കോടതി മേല്‍നോട്ടത്തില്‍ നിഷ്പക്ഷ അന്വേഷണമാണ് വേണ്ടത്. പുനരന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തന്നെ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇടപെടന്‍ ദേശീയ ബാലവാകശ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ടീം സ്ഥലം സന്ദര്‍ശിച്ച് അന്വേഷണ വിശദാംശങ്ങള്‍ തേടണമെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുങ്കോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാളയാര്‍ കേസില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. അതു ബോധപൂര്‍വം വരുത്തിയത് തന്നെയാണ് ബ ജെ പിക്കും പൊതുവിലും തോന്നിയിട്ടുള്ളത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കേസില്‍ പ്രതിയെ വിട്ടയച്ചത്. ഇക്കാര്യം വിശദമായി തന്നെ പഠിച്ചു. പോക്‌സോ കേസില്‍ ആരോപണം തെറ്റാണെന്നു തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്ന പ്രത്യേകത കോടതി തന്നെ പരിഗണിച്ചോയെന്നതില്‍ സംശയം ഉണ്ട്. ഇക്കാര്യം ദേശീയ ബാലാവകാശ കമ്മിഷനെ അറിയിച്ചു.

പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിതനായ സാഹചര്യവും അധ്യക്ഷന്മാരുടെ നിയമന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.