Connect with us

Eranakulam

വാളയാറില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി: ജസ്റ്റിസ് കെമാല്‍ പാഷ

Published

|

Last Updated

കൊച്ചി: വാളയാര്‍ കേസില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. പ്രതികളുടെ രാഷ്ട്രീയാഭിമുഖ്യം പരിഗണിച്ചത് തെളിവ് ശേഖരിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിക്കാന്‍ ഇടയാക്കി. സഹോദരിമാരില്‍ ഇളയ കുട്ടിയുടെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഉറപ്പാണെന്നും കെമാല്‍ പാഷ പറഞ്ഞു.

പാലക്കാട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര വലിയ ഭീകരവാദികളാണെങ്കിലും വെടിവച്ചു കൊല്ലാന്‍ നിയമം പോലീസിനെ അനുവദിക്കുന്നില്ല. മാവോവാദികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

ആരാണ്, എന്താണ് എന്നൊന്നും കൃത്യമായി മനസ്സിലാക്കാതെയാണ് വെടിവെപ്പ് നടത്തുന്നത്. ചിലപ്പോള്‍ വനത്തില്‍ വന്നുകയറുന്ന പട്ടിണി പാവങ്ങളില്‍ ആരെങ്കിലുമൊക്കെയായിരിക്കാം ഇങ്ങിനെയുള്ള വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. അത് സ്വാഗതാര്‍ഹമായ കാര്യമല്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെമാല്‍ പാഷ ആവശ്യപ്പെട്ടു.