Connect with us

Ongoing News

രണ്ടാം സഊദി പര്യാടനം പ്രധാനമന്ത്രി നരേദ്ര മോദി സഊദിയില്‍

Published

|

Last Updated

റിയാദ് : ഹൃസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഊദി തലസ്ഥാനമായ റിയാദില്‍ ഊഷ്മള സ്വീകരണം. രാവിലെ മുതല്‍ സഊദി മന്ത്രിസഭയിലെ മന്ത്രിമാരുമായും വ്യവസായികളുമായും കൂടി കാഴ്ച്ച നടത്തി. സഊദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് മോദിയുടെ രണ്ടാം സന്ദര്‍ശനത്തെ കാണുന്നത്.

തിങ്കളാഴ്ച രാത്രി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണ്ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ:ഔസാഫ് സഈദും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മോദിയെ സ്വീകരിച്ചത്. മോദിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രാജാവിന്റെ ഉച്ചവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെക്കും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും മുതിര്‍ന്ന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വാണിജ്യ, വ്യവസായ, പ്രതിരോധ, ഊര്‍ജ്ജ, സാംസ്‌കാരിക മേഖലകളില്‍ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമായ സഊദി അറേബ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇവിടത്തെ ഇന്ത്യന്‍ പ്രവാസി സമൂഹവും ഉറ്റുനോക്കുന്നത്. രാത്രി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.