Connect with us

Ongoing News

ജയം തുടരാന്‍ ജംഷഡ്പുര്‍; തിരിച്ചുവരവിന് ഹൈദരാബാദ്‌

Published

|

Last Updated

ജംഷഡ്പുരിന്റെ ഗോളടി പ്രതീക്ഷയാണ് സെര്‍ജിയോ കാസില്‍ജംഷ്ഡ്പുര്‍: ജെ ആര്‍ ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് ജംഷഡ്പുര്‍ എഫ് സിയും ഹൈദരാബാദ് എഫ് സിയും ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിടുന്നു ജംഷഡ്പുര്‍ എഫ് സി.

ലീഗിലെ അരങ്ങേറ്റക്കാരായതു കൊണ്ട് തന്നെ ഹൈദരാബാദ് ആദ്യമായിട്ടാണ് ജംഷഡ്പുര്‍ എഫ് സിയെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബ് എടികെയോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്ന് പോയതിന്റെ ക്ഷീണത്തിലാണ് ഹൈദരാബാദ് ടീം. തിരിച്ചുവരവാണ് ലക്ഷ്യം. സമനിലയാണെങ്കില്‍ പോലും ധാരാളം. വലിയ മാര്‍ജിനില്‍ ഇനിയും തോല്‍ക്കുന്നത് മുന്നോട്ടേക്കുള്ള പ്രയാണത്തിന് ഗുണം ചെയ്യില്ലെന്ന് ഹൈദരാബാദ് സംഘത്തിന് അറിയാം.

ലീഗിലെ മറ്റൊരു അരങ്ങേറ്റക്കാര്‍ ഒഡീഷ എഫ് സിയാണ്. കഴിഞ്ഞ കളിയില്‍ അവരെ തോല്‍പ്പിച്ചു കൊണ്ടാണ് ജംഷഡ്പുര്‍ എഫ് സി ആറാം സീസണ്‍ ആരംഭിച്ചത്.
അമ്പത് മിനുട്ടോളം പത്ത് പേരുമായി കളിക്കേണ്ടി വന്ന ജംഷഡ്പുര്‍ എഫ് സി സെര്‍ജിയോ കാസിലിന്റെ ഗോളില്‍ 2-1ന് ഒഡീഷയെ തോല്‍പ്പിക്കുകയായിരുന്നു.
പൊരുതിയെടുത്ത ജയം ഉരുക്കുനഗരത്തിലെ ടീമിന് നല്‍കുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല.
ജംഷഡ്പുര്‍ എഫ് സി ഹെഡ് കോച്ച് അന്റോണിയോ ഇറിയോന്‍ഡോയുടെ തന്ത്രമികവ് പരീക്ഷിക്കപ്പെട്ട മത്സരമായിരുന്നു ഒഡീഷക്കെതിരായത്.
ബികാഷ് ജെയ്‌റുചുവപ്പ് കാര്‍ഡ് കണ്ടതിന് ശേഷം പത്ത് പേരുമായി ടീമിനെ വ്ിദഗ്ധമായി വിന്യസിപ്പിക്കുക എന്ന ഹിമാലയന്‍ ദൗത്യമാണ് അന്റോണിയോ ചെയ്തത്. പത്ത് പേരുമായി പന്തടക്കത്തോടെ കളിക്കാന്‍ സാധിച്ചത് അന്റോണിയോയുടെ സംഘത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.

മധ്യനിരയില്‍ മുപ്പത്തെട്ട് വയസുള്ള പ്ലേമേക്കര്‍ പിറ്റിയുണ്ട്. കളിയുടെ വേഗം കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം പിറ്റിയാണ്. മുന്‍ നിരയില്‍ സെര്‍ജിയോ കാസിലിന്റെ മിടുക്കും ആദ്യ കളിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
എന്റെ ടീം ഇനിയും ശരിയായിട്ടില്ല. അത് പണിപ്പുരയില്‍ തന്നെയാണ്. ഞാനാഗ്രഹിക്കുന്ന ശൈലിയിലേക്ക് ടീം ഒരു ദിവസം വരും. അതിനായ് കഠിനാധ്വാനം ചെയ്യുകയാണ് കളിക്കാര്‍. ഒഡീഷക്കെതിരെ എത്രമാത്രം കഠിനാധ്വാനം ചെയ്താണ് ജയംസ്വന്തമാക്കിയത്. ആ മത്സരഫലം നല്‍കുന്ന സന്തോഷത്തിന്റെ ആഴം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ സാധിക്കില്ല-അന്റോണിയോ പറഞ്ഞു. ഇനിയും ചിലമേഖലളില്‍ പുരോഗമിക്കാനുണ്ട്. പ്രത്യേകിച്ച് ബോള്‍ നിയന്ത്രണത്തില്‍. എന്നാല്‍, മത്സരത്തില്‍ നിയന്ത്രണമുണ്ടായിരുന്നുവെന്നത് പ്രധാനമാണ് – അന്റോണിയോ പറഞ്ഞു.
ഇന്ന് സസ്‌പെന്‍ഷന്‍ കാരണം ബികാഷ് ജെയ്‌റുവിനും പരിക്കേറ്റ സി കെ വിനീതിനും ജംഷഡ്പുര്‍ എഫ് സിക്കായി ഇറങ്ങാനാകില്ല.

എടികെക്കെതിരായ മത്സരം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല ഹൈദരാബാദ് ടീം. മാര്‌സെലീഞ്ഞോ, മാര്‍കോ സ്റ്റാന്‍കോവിച്, ഗൈല്‍സ് ബാര്‍നെസ് എന്നീ സൂപ്പര്‍ താരങ്ങള്‍ എടികെക്കെതിരെ പൂര്‍ണമായും നിറം മങ്ങിയിരുന്നു.

ആദില്‍ ഖാനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാക്കിയുള്ള പരീക്ഷണവും ഫലം കണ്ടില്ല. അഞ്ച് ഗോള്‍ തോല്‍വിയില്‍ നിന്ന് തിരിച്ചുവരിക എളുപ്പമല്ല. കളിക്കാര്‍ മാനസികമായി തളര്‍ന്നിട്ടുണ്ടാകും. എന്നാല്‍, ഒരു ജയം മതി എല്ലാം മാറ്റിമറിക്കാന്‍. ഞാന്‍ എന്റെ ടീമിനോട് ആ ജയം നേടാനാണ് പറഞ്ഞിട്ടുള്ളത് – കോച്ച് ഫില്‍ ബ്രൗണ്‍ പറഞ്ഞു.

സാധ്യതാ ഇലവന്‍:
ജംഷ്ഡ്പുര്‍ എഫ് സി : സുബ്രതാപോള്‍ (ഗോളി), ടിറി, ജോയ്‌നര്‍ ലോറന്‍സോ, മെമോ, കീഗന്‍ പെരേയ്‌റ, അനികേത് യാദവ്, നോ അകോസ്റ്റ, റോബിന്‍ ഗുരുംഗ്, ഫാറൂഖ് ചൗദരി, പിറ്റി,സെര്‍ജിയോ കാസില്‍.

ഹൈദരാബാദ് എഫ് സി: കമല്‍ജിത് സിംഗ് (ഗോളി), സാഹില്‍ പന്‍വര്‍, മാത്യു കില്‍ഗാലോന്‍, ഗുര്‍തേജ് സിംഗ്, ആശിഷ് റായ്, നിഖില്‍ പുജാരി, മാര്‍കോ സ്റ്റാന്‍കോവിച്, ആദില്‍ ഖാന്‍, മാര്‍സലോ പെരേര, റോബിന്‍ സിംഗ്.