Connect with us

National

ശരത് അരവിന്ദ് ബോബ്‌ഡെ സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ അടുത്ത ചീഫ് ജസ്റ്റിസ്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന ഒഴിവിലേക്ക് ബോബ്ഡയെ നിയമിച്ചുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഗോഗോയ് വിരമിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമായ നവംബര്‍ 18ന്് അദ്ദേഹം ചുമതലയേല്‍ക്കും. തുടര്‍ന്ന് ബോബ്‌ഡെ അധ്യക്ഷനായി കൊളീജിയം പുനഃസംഘടിപ്പിക്കും.

രണ്ടായിരത്തിലാണ് ജസ്റ്റിസ് ബോബ്‌ഡെ മഹാരാഷ്ട്ര ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. തുടര്‍ന്ന് 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ബാബ്‌ഡെയെ അടുത്ത ചീഫ് ജസറ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഗൊഗോയ് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.

അയോധ്യക്കേസ് വാദം കേള്‍ക്കുന്ന ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലും അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ. കൂടാതെ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷണ സമിതിയില്‍ ബോബ്‌ഡെയുമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest