Connect with us

Kerala

കോഴിക്കോട് ട്രാവല്‍സ് സ്ഥാപനത്തില്‍ തീപ്പിടിത്തം: ഒരാള്‍ കത്തിക്കരിഞ്ഞ നിലയില്‍

Published

|

Last Updated

കോഴിക്കോട്: നഗരത്തിന് സമീപം നല്ലളത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥീപനത്തില്‍ തീപ്പിടിത്തം. തീ അണച്ച ശേഷം അഗ്നിശമന വിഭാഗം നടത്തിയ പരിശോധനയില്‍ ഒരാളുടെ മൃതദേഹംകത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്ഥാപനം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മീഞ്ചന്ത അഗ്നിശമന വിഭാഗത്തെ അറിയിക്കുകയായിരുന്നു. തീ അണക്കുന്നതിനിടെ കത്തിക്കരിഞ്ഞ വസ്തുക്കളില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.