Connect with us

International

ബഗ്ദാദി പണ്ഡിതനെന്ന്; വാഷിംഗ്ടൺ പോസ്റ്റിനെതിരെ ട്രോൾ മഴ

Published

|

Last Updated

വാഷിംഗ്ടൺ: ഐ എസ് നേതാവ് അബൂബക്കർ അൽ ബഗ്്ദാദിയെ മുസ്‌ലിം പണ്ഡിതനായി വിശേഷിപ്പിച്ച് വാഷിംഗ്ടൺ പോസ്റ്റ്. ബഗ്്ദാദി കൊല്ലപ്പെട്ട വാർത്തയുടെ തലക്കെട്ടിലായിരുന്നു വാഷിംഗ്ടൺ പോസ്റ്റ് ബഗ്്ദാദിയെ തെറ്റായി വിശേഷിപ്പിച്ചത്. തലക്കെട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ തീവ്രവാദി നേതാവ് എന്ന് വാഷിംഗ്ടൺ പോസ്റ്റ് തിരുത്തി പോസ്റ്റ് ചെയ്തു. യു എസ് മാധ്യമ സ്ഥാപനത്തിന്റെ ഓൺലൈൻ എഡിഷനിൽ സംഭവിച്ച ഭീമാബദ്ധത്തിനെതിരെ ലോക വ്യാപകമായ പ്രതിഷേധവും ട്രോളുമാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉയർന്നത്.

ക്രൂരന്മാരും ഭീകരരുമായ വ്യക്തിത്വങ്ങളുടെ മരണം വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഭാവനാത്മകമായി അവതരിപ്പിച്ചാണെന്നായിരുന്നു മിക്ക പോസ്റ്റുകളും വന്നത്. കലാകാരനും മൃഗ സംരക്ഷകനും മികച്ച പ്രസംഗകനുമായ അഡോൾഡ് ഹിറ്റ്‌ലർ (53) മരിച്ചുവെന്ന ട്രോളായിരുന്നു അതിലൊന്ന്. വാ. പോ. ഡെത്ത്‌ നോട്ടീസസ് എന്ന ഹാഷ്ടാഗോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ വ്യാപിച്ചത്. ബിരിയാണി ഇഷ്ടമുള്ളയാളും വിദ്യാർഥിയുമായ 25കാരൻ അജ്മൽ കസബ് മരിച്ചുവെന്ന ട്രോളും വൈറലായി.
തങ്ങളുടെ വാർത്ത വ്യാപകമായി ഏറ്റെടുത്ത് തുടങ്ങിയതോടെ ക്ഷമാപണവുമായി വാഷിംഗ്ടൺ പോസ്റ്റ് അധികൃതർ രംഗത്തെത്തി.