Connect with us

Kerala

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ അന്വേഷണം നടക്കും- ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമട്ടലിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സുപ്രീംകോടതി മാര്‍ഗരേഖയനുസരിച്ച് സംഭവത്തില്‍ ക്രൈം ബ്രാഞ്ച്‌, മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് ബെഹ്‌റ പറഞ്ഞു. ഏറ്റുമുട്ടല്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ബെഹറ് പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് ശരയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.

വാളയാര്‍ കേസില്‍ പോലീസിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. കേസില്‍ അപ്പീല്‍ നല്‍കുമെന്നും വിധിപകര്‍പ്പ് കിട്ടയ ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.