Connect with us

Kerala

തുലാവർഷം: മലബാർ മേഖലയിൽ അധിക മഴ ലഭിച്ചു

Published

|

Last Updated

പാലക്കാട്: തുലാവർഷത്തിൽ മലബാർ മേഖലയിൽ അധിക മഴ ലഭിച്ചതായി റിപ്പോർട്ട്. പാലക്കാട് 69 ശതമാനം മഴ കൂടുതലായി ലഭിച്ചു.

201.7 മില്ലീമീറ്റർ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ പെയ്തിറങ്ങിയത് 340.1 മില്ലീമീറ്റർ മഴയാണ്. സംസ്ഥാനത്ത് തുലാവർഷക്കാലത്ത് ഇതുവരെ 52 ശതമാനം മഴയാണ് അധികമായി ലഭിച്ചത്. ഈ മാസം ഒന്ന് മുതൽ 25 വരെയുള്ള ഇന്ത്യൻ മെട്രോളജിക്കൽ സെന്ററിന്റെ കണക്കുപ്രകാരമാണിത്.
250.2 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് 379.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളം ജില്ലയിൽ 100 ശതമാനം മഴ ലഭിച്ചു.

മലബാർ മേഖലയിൽ അധിക മഴ ലഭിച്ചത് കോഴിക്കോടാണ്. 87 ശതമാനം. 234 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 436.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.

Latest