Connect with us

Kerala

വാളയാര്‍: അഞ്ചിന് പാലക്കാട് യു ഡി എഫ് ഹര്‍ത്താല്‍

Published

|

Last Updated

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ അടുത്തമാസം അഞ്ചിന് യു ഡി എഫ് ഹര്‍ത്താല്‍ നടത്തും. യു ഡി എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ അറിയിച്ചത്. കേരളത്തെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നടന്നതെന്നും ഇന്ന് വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യു ഡി എഫ് പ്രതിഷേധ ജ്വാല നടത്തുമെന്നും ചെന്നിതല അറിയിച്ചു. അരിവാള്‍ പാര്‍ട്ടിക്കാര്‍ ഇടപെട്ട് പ്രതികളെ സംരക്ഷിച്ച നിന്ദ്യമായ നടപടിയെ യു ഡി എഫ് യോഗം അപലപിച്ചതായും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവ് വി എം സുധീരന്റെ നേതൃത്വത്തില്‍ യു ഡി എഫ് നേതാക്കള്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാനും നേരത്തെ തീരുമാനിച്ചിട്ടുണ്ട്.