Connect with us

Kerala

കൂടത്തായ് കൊലപാതകം: നാല് പേരുടെ രഹസ്യ മൊഴിയെടുക്കും

Published

|

Last Updated

കൂടത്തായി: കൂടത്തായി കൂട്ടക്കൊല കേസില്‍പ്രതി ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവടക്കം നാല് കുടുംബാംഗങ്ങളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. അടുത്തമാസം ഏഴിന് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതിക്ക് മുമ്പാകെ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കി. സാജുവിനെ കൂടാതെ ജോളിയുടെ രണ്ട് മക്കളുടെയും സിലിയുടെ സഹോദരന്‍ സിജോയുടേയും മൊഴി രേഖപ്പെടുത്തും. ജോളിയുടെ മക്കളുടെ മൊഴി അടുത്തമാസം ഒന്നിനും സിജോയുടെ മൊഴി രണ്ടിനുമാണ് രേഖപ്പെടുത്തുക.

അതിനിടെ ജോളിയെ താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ആല്‍ഫൈന്‍ കൊലപാതക കേസിലെ പൊലീസ് കസ്റ്റഡി അപേക്ഷയും സിലി കൊലപാതകത്തിലെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസില്‍ ഇന്നലെയാണ് ജോളിയെ അറസ്റ്റ് ചെയ്തത്.

Latest