Connect with us

Kerala

കര്‍ണാടക കോണ്‍ഗ്രസിന്റെ നേതൃത്വം ഡി കെ ശിവകുമാറിലേക്ക്

Published

|

Last Updated

ബംഗളൂരു: വലിയ സംഘടനാ പ്രതിസന്ധി നേരിടുന്ന കര്‍ണാടകയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഡി കെ ശിവകുമാറിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ആലോചന ശക്തം. മുന്‍മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ നിലനില്‍ക്കെയാണ് ഡി കെക്ക് നേതൃത്വം നല്‍കുന്നത്. ശിവകുമാറിനെ പ്രധാന സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കലിഗ സമുദായം പാര്‍ട്ടിയോട് അടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

ജനതാദള്‍ എസുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ കോണ്‍ഗ്രസുമായി അടുത്ത് നിന്നിരുന്ന വൊക്കലിഗ സമുദായം ബി ജെ പിക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്, അതിന് പറ്റിയ നേതാവാണ് ശിവകുമാറെന്ന് ഒരു നേതാവ് പ്രതികരിച്ചു.
അധികാരത്തില്‍ തിരികെ വരണമെങ്കില്‍ സമുദായങ്ങളായ ലിംഗായത്തുകളുടേയും വൊക്കലിഗയുടേയും പിന്തുണ വളരെ പ്രധാനമാണ്. ലിംഗായത്തുകള്‍ കാലങ്ങളായി ബി ജെ പിയെയാണ് പിന്തുണക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് വൊക്കലിഗ സമുദായത്തിന്റെ പിന്തുണ നേടാനാണ് ശ്രമിക്കുന്നത്.

 

Latest