Connect with us

Gulf

വ്യാഴാഴ്ച സഊദിയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥന നടത്തണം: സല്‍മാന്‍ രാജാവ്

Published

|

Last Updated

റിയാദ്: സഊദിയിലെ എല്ലാ പ്രവിശ്യകളിലെ പള്ളികളിലും വ്യാഴാഴ്ച മഴക്ക് വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നടക്കും. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവാണ് കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ടത്.

മരുഭൂ പ്രദേശമായതിനാല്‍ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴയുടെ ലഭ്യത വളരെ കുറവായതിനാലാണ് പ്രവാചകന്റെ ചര്യ എന്ന നിലയില്‍ മഴക്കു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടുള്ള പ്രത്യേക നിസ്‌കാരം നടക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തിനായി നമസ്‌കാരം, ദാനം തുടങ്ങിയ കര്‍മങ്ങള്‍ വര്‍ധിപ്പിക്കുക വഴി പ്രവാചക അധ്യാപനത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

Latest