Connect with us

Gulf

സൗദിയിലെ ഹഫര്‍ അല്‍ബാത്തിനില്‍ കനത്ത മഴ; ഏഴ് പേര്‍ മരിച്ചു

Published

|

Last Updated

ദമാം: സഊദി അറേബ്യയുടെ കിഴക്കന്‍ പ്രദേശമായ ഹഫര്‍ അല്‍ ബാതിനിലുണ്ടായ അതിതീവ്ര മഴയില്‍ ഏഴു പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റോടു കൂടിയ മഴയാണ് ഉണ്ടായത്. ആലിപ്പഴ വര്‍ഷവുമുണ്ടായി. പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തിലായി. വാഹനങ്ങളില്‍ കുടുങ്ങിയ നാലുപേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കനത്ത ആലിപ്പഴ വര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ കുടുങ്ങിയ 1176 പേരെ ഹഫറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഗതാഗത സ്തംഭനവുമുണ്ടായി. ചെറിയ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest