Connect with us

National

വാളയാര്‍ കേസില്‍ ഇടപെടും: ദേശീയ ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാലക്കാട്ടെ വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ ഇടപെടുമെന്ന് വ്യക്തമാക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധന നടത്തുമെന്ന് അധ്യക്ഷന്‍ പ്രിയങ്ക് കനൂഖോ ട്വിറ്ററില്‍ അറിയിച്ചു. രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ ട്വീറ്റിനുള്ള പ്രതികരണത്തിലാണ് കനൂഖോ ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാനായി രാഷ്ട്രീയ ഇടപെടല്‍ കേസിലുണ്ടായിട്ടുണ്ടെന്നും ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്രവും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി, വനിതാ-ശിശു വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരെ ചന്ദ്രശേഖര്‍ തന്റെ പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു.