Connect with us

Kerala

വാളയാര്‍ കേസ്: പുനരന്വേഷണം വേണം, പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം: ജോസഫൈന്‍

Published

|

Last Updated

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രതികള്‍ക്കായി ഹാജരായത് ശരിയല്ലെന്നും ജോസഫൈന്‍ പറഞ്ഞു.

അതേസമയം, പോക്‌സോ കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കമ്മീഷനു മേല്‍ കുതിര കയറിയിട്ടു കാര്യമില്ല. ഇത്തരം വിഷയങ്ങളില്‍ കമ്മീഷന്‍ വൈകാരികമായി ഇടപെടാറില്ല. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാല്‍, കമ്മീഷന്‍ അംഗം അവിടെ എത്തിയിരുന്നു.

---- facebook comment plugin here -----

Latest