Connect with us

National

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക്

Published

|

Last Updated

സോപോര്‍: ജമ്മു കശ്മീരിലെ സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു.ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് നേരെയായിരുന്നു ആക്രമണം.

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പരിഗണന എടുത്തു കളഞ്ഞതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍. ശ്രീനഗറില്‍ സമാനമായ ആക്രമണത്തില്‍ ആറ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റത് രണ്ട് ദിവസം മുമ്പാണ്.