Connect with us

Kerala

കോട്ടയത്ത് ബാലികയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

Published

|

Last Updated

കോട്ടയം: ജില്ലയിലെ കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 13 വയസുകാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കിടങ്ങൂര്‍ സ്വദേശികളായ ദേവസ്യ റെജി, ജോബി, നാഗപ്പന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ബെന്നി എന്ന മറ്റൊരു പ്രതിയെകൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തി ക്രൂര പീഡനത്തിന് ഇരയാക്കുന്നതായാണ് പരാതി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയിത്. ജില്ലാ പോലീസ് മേധാവി കൈമാറിയത് അനുസരിച്ച് കിടങ്ങൂര്‍ പോലസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് മുങ്ങിയെ ബെന്നിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Latest