Connect with us

Kerala

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കൊല്ലപ്പെട്ട ഇസ്ഹാഖ്‌

മലപ്പുറം: താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളേയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.വ്യാഴാച രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്.

വീട്ടില്‍ നിന്നും അങ്ങാടിയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് ഇസ്ഹാഖിന് നേരെ ആക്രമണമുണ്ടായത്.വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊലപാതത്തിന് പിന്നില്‍ സി പി എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു

Latest