Connect with us

National

മധ്യപ്രദേശില്‍ ആള്‍കൂട്ട ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും- അശോക് ഗെലോട്ട്

Published

|

Last Updated

ജയ്പൂര്‍: അമ്മയെ പോലെയാണ് പശുക്കളെ ഓരോ ഹിന്ദുവും കാണുന്നതെന്നും വികാരങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. എന്നാല്‍ ഒരു മതവും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ ജീവന്‍ എടുക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ഗെലോട്ട് പറഞ്ഞു. ഹിംഗോണിയയില്‍ നടന്ന ഒരു പരിപാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗെലോട്ട്.
കന്നുകാലികളുടെ പേര് പറഞ്ഞ് ആള്‍കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ രാജ്യം മുഴുവന്‍ ആശങ്കയിലാണ്. മധ്യപ്രദേശിലെ ആള്‍കൂട്ട ആക്രമണം തടയാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. ആള്‍കൂട്ട ആക്രമണങ്ങളില്‍ ഇടപെടുന്നവര്‍ സാമൂഹിക വിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ പറഞ്ഞിരുന്നു. അത്തരം സന്ദേശം നല്‍കേണ്ട ബാധ്യത ബി ജെ പി നേതാക്കള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.