Connect with us

Kerala

വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിര മോശം പരാമര്‍ശം; ഡി വൈ എസ് പിക്കെതിരെ നടപടിയുണ്ടാകും

Published

|

Last Updated

പാലക്കാട്: വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഡി വൈ എസ് പി സോജനെതിരെ നടപടിയുണ്ടാകും. സോജന്റെ വീഴ്ചകള്‍ തുറന്നുകാട്ടി നടപടി സ്വീകരിക്കണമെന്ന് അറിയിച്ചുള്ള റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായാണ് വിവരം.

പെണ്‍കുട്ടികള്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നായിരുന്നു സോജന്റെ പരാമര്‍ശം .സോജന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു
വാളയാര്‍ ലൈംഗികാതിക്രമ കേസില്‍ തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്ന് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ പറഞ്ഞു. പല കേസിലും സീന്‍ മഹസര്‍ പോലുമുണ്ടായിരുന്നില്ല. പോലീസിനോട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ മാധവന്‍ പറഞ്ഞു.

13 വയസുകാരിയായ മൂത്ത കുട്ടിയുടെ മരണത്തില്‍ ഇളയ കുട്ടിയുടെ മൊഴി തെളിവായി പോലും വന്നിരുന്നില്ല. മധുവിനെ വീട്ടില്‍ കണ്ടുവെന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി. തെളിവുകളുടെ അഭാവത്തില്‍ കേസ് പരാജയപ്പെടുമെന്ന് തുടക്കത്തില്‍ തന്നെ തോന്നിയിരുന്നുവെന്നും ജലജ വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest