Connect with us

Malappuram

ബയോഗ്യാസ് പ്ലാന്റ്‌ ദുരന്തം: മരണം മൂന്നായി

Published

|

Last Updated

മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റ് ശുചീകരിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരാവസ്ഥയിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നിലമ്പൂര്‍ സ്വദേശി വിനോദ് ആണ് ഒടുവില്‍ മരിച്ചത്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി ജോമോന്‍, ബീഹാര്‍ സ്വദേശി അജയ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

പത്തപ്പിരിയം പെരുവില്‍കുണ്ടില്‍ റബര്‍ ഉത്പാദന സഹകരണ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. റബര്‍ ഷീറ്റുകള്‍ ഉണക്കുന്ന സ്ഥാപനമാണിത്. അഞ്ച് പേരാണ് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാനായി ഇറങ്ങിയത്.

Latest