Connect with us

Malappuram

കുണ്ടൂർ ഉറൂസ്: വഅള് ഇന്ന് തുടങ്ങും

Published

|

Last Updated

തിരൂരങ്ങാടി: കൂണ്ടൂർ ഉസ്താദ് 14-ാമത് ഉറൂസിന്റെ ഭാഗമായുള്ള വഅള് പരിപാടി ഇന്ന് ആരംഭിക്കും. വൈകുന്നേരം നാലിന് കുണ്ടൂർ ഉസ്താദ് മൗലിദ് നടക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ബാഖിർ ശിഹാബ് നേതൃത്വം നൽകും. വൈകുന്നേരം ഏഴിന് സയ്യിദ് ഫള്‌ൽ ജിഫ്രിയുടെ പ്രാർഥനയോടെ ആരംഭിക്കുന്ന വഅള് പരിപാടി മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കെ പി എച്ച് തങ്ങൾ അധ്യക്ഷത വഹിക്കും. ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ പ്രഭാഷണം നടത്തും.

നാളെ വൈകുന്നേരം ഏഴിന് സയ്യിദ് ഹസൻ ബുഖാരി പ്രാർഥന നടത്തും. എൻ എം ബാപ്പുട്ടി മുസ്‌ലിയാർ അധ്യക്ഷതയിൽ ഊരകം അബ്ദുർറഹ‌്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി പ്രഭാഷണം നടത്തും. സമാപന ദുആക്ക് സയ്യിദ് ബായാർ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകും. 30 ന് വൈകുന്നേരം ഏഴിന് പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവിയുടെ അധ്യക്ഷതയിൽ പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജഅ്ഫർ തുറാബ് പ്രാർഥന നടത്തും.

വി പി എ തങ്ങൾ ആട്ടീരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അഹ്ദൽ അബ്ദുൽ ഖാദിർ മുത്തന്നൂർ സമാപന ദുആ നടത്തും. തുടർന്ന് കോയ കാപ്പാടിന്റെ നേതൃത്വത്തിൽ രിഫാഈ മജ്‌ലിസ് നടക്കും.
31ന് വൈകുന്നേരം നാലിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉറൂസിന് കൊടി ഉയർത്തും. നവംബർ മൂന്നിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഹുബ്ബുർറസൂൽ പ്രഭാഷണത്തോടെ സമാപിക്കും.

Latest