Connect with us

Kozhikode

അൽ മൗലിദുൽ അക്ബർ നവംബർ നാലിന് മർകസിൽ

Published

|

Last Updated

കോഴിക്കോട്: ഒരു മാസം നീണ്ടുനിൽക്കുന്ന റബീഉൽ അവ്വൽ ക്യാമ്പയിന് തുടക്കം കുറിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രചിച്ച അൽ മൗലിദുൽ അക്ബർ പാരായണം നവംബർ നാലിന് തിങ്കളാഴ്ച മർകസിൽ നടക്കും. സുബ്ഹി നിസ്‌കാരാനന്തരം ആരംഭിക്കുന്ന ചടങ്ങിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുതിർന്ന നേതാക്കൾ നേതൃത്വം നൽകും. തുടർന്ന് ശഅ്റ് മുബാറക് ദർശന ചടങ്ങ് നടക്കും.

രാത്രി ഏഴിന് ദൗറത്തുൽ ഖുർആൻ ആത്മീയ സമ്മേളനം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് പി കെ എസ് തങ്ങൾ തലപ്പാറ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ കെ അഹ‌്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ‌്മാൻ സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇത് സംബന്ധമായി മർകസിൽ നടന്ന യോഗം ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

Latest