Connect with us

International

ഓഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധം; യു എസ് കോണ്‍ഗ്രസിലെ വനിതാ അംഗം രാജിവെച്ചു

Published

|

Last Updated

വാഷിങ്ടണ്‍: ഓഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് യു.എസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലെ വനിതാ അംഗം രാജിവെച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയും 32കാരിയുമായ കാത്തി ഹില്‍ ആണ് രാജിവെച്ചത്.

കാത്തി ഹില്ലിന് ഓഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. ഓഫീസ് സ്റ്റാഫുമായി ബന്ധമുണ്ടെന്ന് അംഗീകരിച്ച കാത്തി, ലൈംഗിക ബന്ധമില്ലെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാത്തി ഹില്‍ രാജി നല്‍കിയത്.കാത്തി ഹില്ലും ഓഫീസ് സ്റ്റാഫും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു
.2018 നവംബറിലാണ് കാത്തി ഹില്‍ യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Latest