കാസര്‍കോട് നഗരത്തില്‍ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

Posted on: October 28, 2019 12:35 pm | Last updated: October 28, 2019 at 12:35 pm

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. 60 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബാങ്ക് റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം.

കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന കെ എല്‍ 14 ഇ 3205 നമ്പര്‍ ‘ഗജനാന’ ബസാണ് അപകടം വരുത്തിയത്. നടന്നുപോവുകയായിരുന്ന ഇവരുടെ ദേഹത്ത് ബസ് കയറിയിറങ്ങുകയായിരുന്നു. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു.