Connect with us

Kerala

കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗമെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Published

|

Last Updated

കോതമംഗലം: ഉടമസ്ഥതാ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗമെത്തി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളുമാണ് പള്ളിക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഇതില്‍ പ്രതിഷേധവുമായി യാക്കോബായ സഭാംഗങ്ങള്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ സംജാതമായത്. അതേസമയം, യാക്കോബായ വിഭാഗക്കാര്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്നും അല്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടിവരുമെന്നും ആര്‍ഡിഒ അറിയിച്ചു. വനിതാ പോലീസടക്കം ആയിരത്തിലധികം പോലീസ് സേനാംഗങ്ങള്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്.

Latest