Connect with us

Kerala

കരമനകൂട്ടക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം: കരമനയിലെ കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത തെളിയിക്കുക, സ്വത്ത് കൈമാറ്റത്തിലെ ക്രമക്കേട് പരിശോധിക്കുക എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ആദ്യ അന്വേഷണം ജയപ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. 2013ലാണ് കൂടത്തില്‍ തറവാട് സ്വത്തിന്റെ അവകാശിയായ ജയപ്രകാശിന്റെ മരണം സംഭവിച്ചത്.

2008ല്‍ ഗോപിനാഥന്‍ നായരുടെ ഭാര്യ സുമുഖിയമ്മ മരണമടഞ്ഞതോടെയാണ് പാരമ്പര്യ സ്വത്ത് മകന്‍ ജയപ്രകാശിന് ലഭിച്ചത്. ശേഷം ജയപ്രകാശ് മരിച്ചതോടെ സ്വത്തിന്റെ അവകാശം ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്റെ മകന്‍ ജയമാധവന് ലഭിച്ചു. ഒടുവില്‍ ജയമാധവനും മരിച്ചതോടെയാണ് കര്യസ്ഥനും കൂട്ടരും കൂടി സ്വത്ത് തട്ടിയെടുക്കുവാന്‍ വേണ്ടി നടത്തിയ കൊലയാണിതെന്ന് പറഞ്ഞ് അനില്‍കുമാര്‍ പരാതി നല്‍കിയത്.

ആദ്യം കുടുംബത്തിന്റെ മുഴുവന്‍ സ്വത്ത് വകകള്‍ തിട്ടപ്പെടുത്തുക എന്നതായിരിക്കും ക്രൈംബ്രാഞ്ചിന്റെ നടപടി. ഇതിനായി റവന്യു രജിസ്‌ട്രേഷന്‍ വിഭാഗങ്ങള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കിയേക്കും.

 

Latest