Connect with us

National

മഹാരാഷ്ട്ര: ഭിന്നത രൂക്ഷം- മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ ഉറച്ച് ശിവസേന

Published

|

Last Updated

മുംബൈ: തിരഞ്ഞെടുപ്പില്‍ ഭൂരിഭക്ഷം നേടിയെങ്കിലും മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണത്തില്‍ എന്‍ ഡി എക്കുള്ളില്‍ തമ്മിലടി രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് വേണമെന്ന നിലപാടില്‍ ശിവസേന ഉറച്ച് നില്‍ക്കുന്നതും സമ്മര്‍ദത്തിന് വഴങ്ങേണ്ടന്ന് ബി ജെ പി നിലപാട് കടുപ്പിച്ചതുമാണ് സ്ഥിതി വഷളാക്കിയിരിക്കുന്നത്. ഇതിനിടെ രണ്ട് ഇരുപാര്‍ട്ടി നേതാക്കളും ഇന്ന് ഗവര്‍ണറെ പ്രത്യേകമായി സന്ദര്‍ശിക്കുന്നതും മുന്നണിക്കുള്ളിലെ പ്രതിസന്ധി ഏറ്റുകയാണ്.

രാവിലെ പത്തരയോടെ ദിവാകര്‍ റാവുത്തിന്റെ നേതൃത്വത്തില്‍ ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണാനെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് ബി ജെ പി നേതാക്കള്‍ ഗവര്‍ണറെ കാണുക. ദീപാവലി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതെന്നാണ് ഇരുപാര്‍ട്ടികളും ഒദ്യോഗികമായി പറയുന്നതെങ്കിലും സര്‍ക്കാര്‍ രൂപവത്ക്കരണമാണ് ലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ 50:50 കരാര്‍പ്രകാരം മുഖ്യമന്ത്രിപദമടക്കം ഭരണസംവിധാനത്തില്‍ അമ്പത് ശതമാനം തങ്ങള്‍ക്ക് വേണമെന്നാണ് ശിവസേന പറയുന്നത്. ഇക്കാര്യം നേരത്തെ അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്നും ഇത് എഴുതി നല്‍കണമെന്നുമാണ് ശിവസേന ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാറിന് ബി ജെ പി തന്നെ നേതൃത്വം നല്‍കുമെന്നും 2014നേക്കാള്‍ വലിയ വിജയമാണ് ബി ജെ പിക്ക് ഇത്തവണ ലഭിച്ചതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest