Connect with us

Kerala

നടി നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റം: മൂക്കിന് പരുക്ക്

Published

|

Last Updated

മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനിടെയുണ്ടായ ബഹളത്തില്‍ സിനിമാ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം. ആളുകള്‍ കൂട്ടംകൂടി നിന്നുണ്ടായ ബഹളത്തിനിടെ കൈതട്ടി നൂറിന്റെ മൂക്കിന് പരുക്കേറ്റു. ഉദ്ഘാടനത്തിന് എത്താന്‍ സിനിമാ താരം വൈകിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം.

ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് സംഘാടകര്‍ പറഞ്ഞ സമയത്ത് മഞ്ചേരിയിലെത്തിയ നൂറിനോടും മാതാവിനോടും കൂടുതല്‍ ആളുവരട്ടെ എന്നു പറഞ്ഞ് ആറ് മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ആറിന് എത്തിയതെന്ന് നൂറിന്റെ മാതാവ് പറഞ്ഞു. എന്നാല്‍ നേരത്തെ തന്നെ ഉദ്ഘാടന സ്ഥലത്തെത്തിയ ജനക്കൂട്ടം നൂറിനെത്താന്‍ വൈകിയതില്‍ ബഹളം വെക്കുകയും സ്ഥലത്തെത്തിയ നടിയേയും ഒപ്പമുള്ളവരേയും വളയുകയുമായിരുന്നു.

ബഹളത്തിനിടയില്‍ കൈതട്ടി നൂറിന്റെ മൂക്കിന് പരുക്കേല്‍ക്കുകയായിരുന്നു. ഇടുയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് പരുക്ക് പറ്റിയതായി നൂറിന്റെ മാതാവ് പ്രതികരിച്ചു. മൂക്കിന് പരുക്കേറ്റതിനാല്‍ കരഞ്ഞുകൊണ്ടായിരുന്നു നൂറിന്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.