Connect with us

Kerala

വാളയാര്‍: നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: വാളയാര്‍ അട്ടപ്പള്ളത്തു പീഡനത്തിനിരയായി കൊല്ലപ്പെട്ട പ്രയാപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്കായി നീതി തേടി വെബ്‌സൈറ്റ് ഹാക്കിംഗ്. സംസ്ഥാന നിയമ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്‌സൈറ്റിലെ ഒരു വിവരവും ലഭിക്കാത്ത തരത്തില്‍ കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍മാരാണ് ഇടപെടല്‍ നടത്തിയത്.

ഞങ്ങളുടെ സഹോദരിമാര്‍ക്ക് നീതി വേണം എന്ന സേന്ദേശമാണ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ലഭിക്കുക. കേരള സൈബര്‍ വാരിയേഴ്‌സിന്റെ ചിഹ്നവും പേജില്‍ നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിയമ സംരക്ഷണത്തിന് വേണ്ടിയുള്ള വകുപ്പ് നിലനില്‍ക്കുന്നുണ്ടോയെന്നും ഹാക്കര്‍മാര്‍ കുറ്റപ്പെടുത്തുന്നു. വാളയാറിലെ സഹോദരിമാരുടെ മരണത്തിനിടയാക്കിയവരെ വെറുതെ വിട്ടിരിക്കുന്നു. കുട്ടികളെയും വനിതകളെയും സംരക്ഷിക്കുന്നതില്‍ കേരള സര്‍ക്കാര്‍പരാജയമാണ്. സര്‍ക്കാറില്‍ നിര്‍ണായക സ്ഥാനത്തുള്ളവര്‍ പോലും അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഹാക്കര്‍മാര്‍ കുറ്റപ്പെടുത്തുന്നു.