Connect with us

National

പരാതി നല്‍കിയതിന് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നു

Published

|

Last Updated

കാണ്‍പൂര്‍:മോശം പെരുമാറ്റത്തിന് പരാതി നല്‍കിയതിന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് അധ്യാപകനായ ഷൈലേന്ദ്ര രജ്പുത് സ്വന്തം വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നത്. രണ്ട് ദിവസം മുമ്പ് സ്‌കൂള്‍ വിട്ട്് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അധ്യാപകന്‍ വെടിവെക്കുകയായിരുന്നു. കഴുത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് മരണപ്പെട്ടു.

പെണ്‍കുട്ടിയോട് നിരന്തരം മോശമായി പെരുമാറിയ വ്യക്തിയായിരുന്നു ഷൈലേന്ദ്ര. ഇതിനെതിരെ പെണ്‍കുട്ടി സ്‌കള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷൈലേന്ദ്രയെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെ്ന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വെടിവെച്ചതിന് ശേഷം മുങ്ങിയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Latest