Connect with us

Kerala

വാളയാര്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കും: മന്ത്രി ബാലന്‍

Published

|

Last Updated

തിരുവനന്തപുരം: വാളയാര്‍ കേസില്‍ മതിയായ തെളിവുകള്‍ കിട്ടിയാല്‍ പുനരന്വേഷണം നടത്തുമെന്ന് നിയമമന്ത്രി എ കെ ബാലന്‍. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാര്‍ കേസില്‍ നാല് പ്രതികളെയും വെറുതെവിട്ട സംഭവത്തില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് നിയമമന്ത്രിയുടെ പ്രതികരണം. രണ്ടു പെണ്‍കുട്ടികളും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് നിയമ വിഗദര്‍ പറയുന്നത്.

ആദ്യം കോടതി കുറ്റവിമുക്തനാക്കിയ പ്രദീപ്കുമാറിന് വേണ്ടി ഹാജരായ ആളെ പിന്നീട് സി ഡബ്ല്യൂ സി ചെയര്‍മാനാക്കിയ നടപടി അന്വേഷിക്കുമെന്ന് സാമൂഹ്യ ക്ഷേമമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചു. ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂ സി പരിഗണിക്കേണ്ടതെന്നും ശൈലജ വ്യക്തമാക്കി.

 

Latest