Connect with us

Kerala

വാളയാര്‍ സംഭവം; വീഴ്ച ആര്‍ക്കെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി പി എം

Published

|

Last Updated

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തികാത്ത സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സി പി എം പാലക്കാട് ജില്ലാകമ്മിറ്റി. ഒമ്പതും 13 വയസായ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. പ്രതികളെ കോടതി കുറ്റവിമുക്തയാക്കിയത് പരിശോധിക്കണം.

അന്വേഷണസംഘത്തിനാണോ, പ്രോസിക്യൂഷനാണോ വീഴ്ചവരുത്തിയതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. സംഭവത്തിലെ ദുരൂഹത നീക്കി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണം. കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. അവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം.

പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സി പി എം ജില്ലാ കമ്മിറ്റി അറിയിച്ചു.