Connect with us

National

മഹാരാഷ്ട്ര: ബി ജെ പിക്ക് വ്യക്തമായ മുന്നറിയിപ്പുമായി ശിവസേന

Published

|

Last Updated

മുംബൈ: സീറ്റുകളുടെ എണ്ണത്തില്‍ ബി ജെ പിക്ക് പുറകിലാണെങ്കിലും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വരെ അവകാശവാദം ഉന്നയിച്ചിരിക്കുന്ന ശിവസേന രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്നത് വലിയ തലവേദനയെന്ന് ഉറപ്പ്. സഖ്യസര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ സര്‍ക്കാറിന്റെ ഭാവിയെക്കുറിച്ച് ബി ജെ പി ക്ക് വ്യക്തമായ മുന്നറിയിപ്പുമായി ശിവസേന രംഗത്തെത്തി. മഹാരാഷ്ട്ര ഭരത്തില്‍ ബി ജെ പിക്ക് ഒപ്പം തന്നെയഉണ്ടാകുമെന്നും സര്‍ക്കാറിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ തങ്ങളുടെ കൈകളിലായിരിക്കുമെന്നും സേവന നേതാവ് സഞ്ജയ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാംനയില്‍ പറഞ്ഞു.

ഇത്തവണ 56 സീറ്റുകളിലാണ് സേന ജയിച്ചത്. 2014നേക്കാള്‍ കുറവ്. എണ്ണത്തിലെ ഈ കുറവ് ഭരണത്തിലെ തങ്ങളുടെ പങ്കാളിത്തത്തിന് കുറവുണ്ടാക്കില്ല. ബി ജെ പിക്ക് ഒപ്പം തന്നെയുണ്ടാകും. മാത്രമല്ല സര്‍ക്കാറിന്റെ നിയന്ത്രണവും പാര്‍ട്ട് ഏറ്റെടുക്കും- റാവത്ത് പറഞ്ഞു.
കൂടുതല്‍ സീറ്റുകള്‍ നേടി തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി മാറിയെങ്കിലും സര്‍ക്കാര്‍ രൂപവത്കരണത്തിന് ശിവസേനയുടെ സഹായം ആവശ്യമാണ്. സര്‍ക്കാറില്‍ തുല്യാവകാശം നല്‍കുമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ ഉദ്ധവ് താക്കറെക്ക് നല്‍കിയ വാക്ക് രേഖാമൂലം നല്‍കണമെന്നും റാവത്ത് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിഭക്ഷം ലഭിക്കുമെന്നായിരുന്നു ബി ജെ പി കരുതിയിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രതീക്ഷകളും അഭിപ്രായ സര്‍വ്വേകളുമെല്ലാം തെറ്റിച്ച് കോണ്‍ഗ്രസ് എന്‍ സി പി സഖ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റ് നേടുകയായിരുന്നു. ഇതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ശിവസേനയുടെ സഹായം അനിവാര്യമായി വന്നത്. കഴിഞ്ഞ തവണയും ബി ജെ പി- ശിവസേന സഖ്യമായിരുന്നു ഭരണം നടത്തിയതെങ്കിലും മുന്നണിക്കൊപ്പം നിന്ന് പലപ്പോഴും ശിവസേന പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത്തവണ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരമാവധി സീറ്റുകള്‍ നേടി സേനയുടെ വിലപേശല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാം തകിടം മാറിയുന്ന കാഴ്ചയാണ് ഫലം വന്നപ്പോഴുണ്ടായത്.

Latest