Connect with us

National

സഊദിയയിലേക്ക് പോകാന്‍ മോദിക്ക് വ്യോമപാത നിരസിച്ച് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പേര് പറഞ്ഞ് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സഊദി അറേബ്യയിലേക്ക് പോകുന്നതിനായി തങ്ങളുടെ വ്യോമപാത നല്‍കണമെന്നുള്ള അപേക്ഷ നിരസരിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് അറിയിച്ചത്. പാക് തീരുമാനം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷിയെ ഉദ്ദരിച്ച് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പാക് നടപടി.അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനും സഊദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്കുമായി നാളെയാണ് മോദി സൗദിയിലേക്ക് പോകുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ മോദിക്ക് യു എന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് നല്‍കിയ അപേക്ഷയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഐസ്‌ലന്‍ഡിലേക്ക് പോകുന്നതിന് നല്‍കിയ അപേക്ഷയും പാക്കിസ്ഥാന്‍ നിരസിച്ചിരുന്നു.

 

Latest