Connect with us

Gulf

സിറാജ് മജ്ലിസ് ശ്രദ്ധേയമായി

Published

|

Last Updated

അബൂദബി: സിറാജ് ദിനപത്രം അബൂദബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സിറാജ് മജ്ലിസ് സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സിറാജ് ദുബൈ യൂനിറ്റ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന മജ്ലിസ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സെക്കന്‍ഡ് സെക്രട്ടറി സന്ദീപ് കൗശിക് മുഖ്യാതിഥിയായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെ പങ്കെടുപ്പിച്ചാണ് മജ്‌ലിസ് ഒരുക്കിയത്. വിവിധ വിഷയങ്ങള്‍ മന്ത്രിക്ക് മുന്നില്‍ അതിഥികള്‍ അവതരിപ്പിച്ചു.

സേഫ് ലൈന്‍ ഇലക്ട്രിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍, എവര്‍സേഫ് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം കെ സജീവ്, അബൂദബി മോഡല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍, കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, അഹല്യ ഹോസ്പിറ്റല്‍ സീനിയര്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, മലയാളി സമാജം വൈസ് പ്രസിഡന്റ് സലീം ചിറക്കല്‍, യുവ കലാസാഹിതി സംഘടനാ സെക്രട്ടറി റോയ് ഐ വര്‍ഗീസ്, ബാബു വടകര, സലാം പയ്യന്നൂര്‍, വി ടി വി ദാമോദരന്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഹമീദ് പരപ്പ, ഹമീദ് ഈശ്വരമംഗലം, ഉസ്മാന്‍ സഖാഫി തിരുവത്ര, അബൂദബി പോലീസ് സെക്യൂരിറ്റി മീഡിയ പ്രതിനിധി രഞ്ജന്‍ ഗാന്ധി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റാശിദ് പൂമാടം നന്ദി പറഞ്ഞു.

Latest