Connect with us

Ongoing News

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡി ഫൈനലില്‍

Published

|

Last Updated

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി ജോഡി. സെമിയില്‍ അഞ്ചാം സീഡും എട്ടാം റാങ്കുകാരുമായ ജപ്പാന്റെ ഉട്ട വറ്റമാവെ-ഹിരോയുക്കി കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ അട്ടിമറിച്ചാണ് ഇന്ത്യന്‍ ജോഡി ഫൈനല്‍ പ്രവേശം നേടിയത്. സ്‌കോര്‍: 21-11, 25-23.

വെറും അമ്പത് മിനുട്ട് കൊണ്ടാണ് ഇന്ത്യയുടെ വിജയം. ഈ വര്‍ഷം തന്നെ നടന്ന തായ്‌ലന്‍ഡ് ഓപ്പണില്‍ സാത്വിക്-ചിരാഗ് ജോഡി ചാമ്പ്യന്മാരായിരുന്നു. നേരത്തെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ്‌വാളും പുരുഷ വിഭാഗത്തില്‍ കിദംബി ശ്രീകാന്തും തോറ്റു പുറത്തായിരുന്നു.