Connect with us

Kerala

കൊല്ലത്ത് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: കൊല്ലത്ത് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. അഞ്ചല്‍ പനച്ചവിള സ്വദേശി ഹാരിസ് (45) ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ മൂന്നിനാണ് സംഭവമുണ്ടായത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പീഡനത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി വെളിപ്പെട്ടത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.