Connect with us

Kerala

വാളയാര്‍ പീഡനക്കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം: ദേശീയ മഹിളാ ഫെഡറേഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: വാളയാര്‍ പീഡന കേസില്‍ പുനരന്വേഷണം വേണമെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍. സംഭവം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഫെഡറേഷന്‍ സെക്രട്ടറി ആനിരാജ ആവശ്യപ്പെട്ടു. കേസില്‍ ആദ്യ അന്വേഷണം നടന്നത് തൃപ്തികരമല്ലാത്ത രീതിയിലാണ്. രണ്ടാമത്തെ അന്വേഷണവും ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നത്.

പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുവരുത്തണം. ഇടതുപക്ഷത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ പോകാന്‍ പാടില്ലെന്നും ആനിരാജ പറഞ്ഞു.

Latest