Connect with us

International

ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published

|

Last Updated

ബ്ലൂംബര്‍ഗ്: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി യു എസ് സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ യു എസ് പ്രത്യേക സേന നടത്തിയ ആക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്. വാര്‍ത്ത ശരിയാണെങ്കില്‍ ഉസാമ ബിന്‍ ലാദനു ശേഷം കൊല്ലപ്പെടുന്ന കൊടും ഭീകര നേതാവാകും ഇറാഖിലെ സമാറ സ്വദേശിയായ ബഗ്ദാദി. ഇയാളെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരുകോടി ഡോളര്‍ (60 കോടി രൂപ) നല്‍കുമെന്ന് യു എസ് വിദേശ കാര്യ വകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.

വലിയൊരു സംഭവം നടന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ട്രംപ് നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവിക്കുകയും ചെയ്തു.
.